ബ്ളോഗുമുട്ടി വഴി്നടക്കാന് വയ്യ, അപ്പഴാണിതാ വേറൊരെണ്ണം. ന്യായമായും കര്‍ത്താവിനോടു കയര്‍ക്കേണ്ട കാര്യം തന്നെ. (പിന്നെ പറഞ്ഞില്ലാന്നു പറയരുതു്: കര്‍ത്താവു കര്‍ത്താവു് എന്നൊക്കെ പറയുന്നതു എന്നെത്തന്നെ. നമ്മള്. നാം. അഹം. author എന്ന അര്ത്ഥത്തിലാണേ. അവിശ്വാസികളുടെ vocabulary ആണു്. പ്ലീസ്, അണ്ടര്സ്റ്റാന്ഡണം, അഡ്ജസ്റ്റണം.)
കാര്യം വേറൊന്നുമല്ല. പച്ചമലയാളത്തില്‍ ബ്ളോഗണം എന്നു പൂതി. ഒറിജ്ിനല് ബ്ലോഗാണെങ്കില് നിരക്ഷരകുക്ഷികളായ പലരും വായിക്കും. പലരും എന്നു പറഞ്ഞാല്‍ വിരളിലെണ്ണാം -- ഏതു ചിമ്പാന്സിക്കുമെണ്ണാം. നിരക്ഷരകുക്ഷികള് എന്നു പറഞ്ഞാല്‍ മലയാളം വായിക്കാന്‍ അറിഞ്ഞുകൂടാത്തവര്‍.
പിന്നെ കൊഴുപ്പിന്റെ കാര്യം. സായിപ്പിന്റെ ഭാഷയില്‍ പറയും, ആത്മാവിനു കോഴിക്കറി എന്നൊക്കെ. പക്ഷേ കര്‍ത്താവു വെജിറ്റേറിയനാണു്. mashed potato-ഇല് രഹസ്യമായി ചേര്‍ക്കുന്ന chicken broth വല്ലപ്പോഴും അകത്താക്കുന്നതല്ലാതെ, കര്‍ത്താവിനു കോഴികളോടൊക്കെ വലിയ ബഹുമാനമാണു്. എന്നു വച്ചു പ്റോടീന് വേണ്ടേ? മേളത്തില്‍ കൊഴുപ്പു വേണ്ടേ?
എന്നാല്‍ പിന്നെ, സമയാസമയങ്ങളില്‍, 'കിടെ'കിടെ, വല്ലതും ഒക്കെ കുറിച്ചിടാന്‍ ഇതൊരെണ്ണാം തുടങ്ങിക്കളയാമെന്നു വിചാരിച്ചു. Google ഇങ്ങനെ വെറുതേ tera-byte കണക്കിനു സ്ഥലം വാങ്ങിച്ചിട്ടിരിക്കയല്ലേ...
Sunday, March 2, 2008
Subscribe to:
Post Comments (Atom)
5 comments:
ഒരുമാതിരി പുജ്ഞ രസത്തിലാണു തുടക്കമെങ്കിലും സ്വാഗതം. പിന്നെ ഞങ്ങള്‍ മല്ലുബ്ലോഗുവായനക്കാര്ക്കുവേണ്ടി ഇങ്ങനെ ഒരൂ ത്യാഗം ചെയ്യാന്‍ തീരുമാനിച്ചതില്‍ വല്ലാത്ത നന്ദിയും കടപ്പാടും ഉണ്ട്.
നന്നായി മനോജ് സാര്‍ ...സാറിന്റെ ഒരു മലയാളം ബ്ലോഗ് വേണ്ടതാണ് :)
good good :)
:-)
welcome back!
added @ chintha.com blog aggregator!
ബൂലോഗത്തേക്ക് സ്വാഗതം Manoj
ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ് വഴി ബൂലോഗത്തോട്
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ
Happy blogging!!
Post a Comment